Home » » ചടുലതയുടെ താളവുമായി ലൈല ഓ ലൈ ട്രെയിലര്‍ Lailaa O Lailaa Official Trailer HD: Mohanlal | Amala Pau

ചടുലതയുടെ താളവുമായി ലൈല ഓ ലൈ ട്രെയിലര്‍ Lailaa O Lailaa Official Trailer HD: Mohanlal | Amala Pau

ഒരു മുഴുനീള ആക്ഷന്‍ ചിത്രത്തിന്റെ സൂചനകള്‍ നല്‍കി മോഹന്‍ലാല്‍ ചിത്രം ലൈല ഓ ലൈലയുടെ ട്രെയിലറെത്തി. ലോക്പാലിന് ശേഷം ജോഷി ഒരുക്കുന്ന ഈ മോഹന്‍ലാല്‍ ചിത്രത്തില്‍ അമല പോള്‍ നായികുന്നതോട് കൂടി റണ്‍ ബേബി റണിന്റെ വിജയം ചിത്രം ആവര്‍ത്തിക്കുമോ എന്നാണ് ലാല്‍ ആരാധകരും ഉറ്റുനോക്കുന്നത്. 

കിടില്‍ ആക്ഷന്‍ രംഗങ്ങളാലും ചേസിങ് സീനുകളാലും സമ്പന്നമായ ചിത്രത്തിന്റെ ഭൂരിഭാഗം രംഗങ്ങളും കേരളത്തിന് പുറത്താണ് ഷൂട്ട് ചെയ്തത്. ബെല്ലാരിയിലെ ഖനിമേഖലയിലാണ് ക്ലൈമാക്‌സ് ചിത്രീകരിച്ചത്. കഹാനി ഉള്‍പ്പടെയുള്ള ബോളിവുഡ് സിനിമകളുടെ രചയിതായാവായ സുരേഷ് നായരാണ് ലൈല ഓ ലൈലയുടെ തിരക്കഥാകൃത്ത്. ഫൈന്‍കട്ട് എന്റര്‍ടൈന്റ്‌മെന്‍സിന്റെ ബാനറില്‍ സന്തോഷ് കോട്ടായി, ബിജു ആന്റണി, പ്രീത നായര്‍ എന്നിവര്‍ ചേര്‍ന്നാണ് ചിത്രം നിര്‍മ്മിച്ചത്. ആശിര്‍വാസ് സിനിമാസ് മെയ് ആദ്യം ചിത്രം റിലീസ് ചെയ്യും

Share this article :

0 Comments:

Post a Comment

 
Copyright © 2015. KeralaLivesTube